---
title: "കാപ്പ നിയമം ലംഘിച്ച തലശേരി സ്വദേശി പൊലിസിനെ കണ്ട് പുഴയിൽ ചാടി ; നിസ്സഹായരായി നിന്ന പൊലീസിന് വേണ്ടി പ്രതിയെ തൂക്കിയെടുത്ത് തലശേരി ഫയർഫോഴ്സ്"
english_title: "A native of Thalassery, who broke the Kappa law, jumped into the river on seeing the police; Thalassery Fire Force hanged the accused on behalf of the helpless police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158496/A native of Thalassery, who broke the Kappa law, jumped into the river on seeing the police; Thalassery Fire Force hanged the accused on behalf of the helpless police"
published_at: "2023-11-01T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541aaf2ec76d_IMG-20231101-WA0004.jpg"
keywords: []
---

# കാപ്പ നിയമം ലംഘിച്ച തലശേരി സ്വദേശി പൊലിസിനെ കണ്ട് പുഴയിൽ ചാടി ; നിസ്സഹായരായി നിന്ന പൊലീസിന് വേണ്ടി പ്രതിയെ തൂക്കിയെടുത്ത് തലശേരി ഫയർഫോഴ്സ്

> **Lead Summary:** കാപ്പ നിയമം ലംഘിച്ച തലശേരി സ്വദേശി പൊലിസിനെ കണ്ട് പുഴയിൽ ചാടി ; നിസ്സഹായരായി നിന്ന പൊലീസിന് വേണ്ടി പ്രതിയെ തൂക്കിയെടുത്ത് തലശേരി ഫയർഫോഴ്സ്

## Article Content

കാപ്പ നിയമം ലംഘിച്ച തലശേരി സ്വദേശി പൊലിസിനെ കണ്ട് പുഴയിൽ ചാടി ; നിസ്സഹായരായി നിന്ന പൊലീസിന് വേണ്ടി പ്രതിയെ തൂക്കിയെടുത്ത് തലശേരി ഫയർഫോഴ്സ്

തലശ്ശേരി പഴയ ലോട്ടസ് തിയേറ്ററിന് സമീപത്തെ നടമ്മല്‍ ഹൗസില്‍ സി ജിതിനെ പോലീസ് പിടികൂടാനെത്തിയപ്പോഴാണ് പ്രതി കുയ്യാലി പുഴയില്‍ ചാടിയത്. ജിതിന്‍ വീട്ടില്‍ എത്തുന്നുണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലശേരി പോലീസ് വീട്ടില്‍ എത്തിയത്.

പരിശോധനയില്‍ ജിതിനെ കണ്ടതോടെ സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ജിതിൻ വീടിന് സമീപത്തെ കുയ്യാലി പുഴയില്‍ ചാടുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ ത്തുടർന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോൾ പ്രതി പുഴയുടെ തുരുത്തിൽ നിലയുറപ്പിച്ചിരുന്നു. ഡിങ്കിയിൽ തുരുത്തിലേക്ക് വരുന്ന ഫയർഫോഴ്സിനെ കണ്ട് ജിതിൻ കുത്തൊഴുക്കുള്ള പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീന്താൻ ശ്രമിച്ച പ്രതിയെ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ കെ.പി റനീഷ് വെള്ളത്തിലേക്ക് ചാടി പിടിച്ചു നിർത്തുകയും, മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ഡിങ്കിയിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു. ഡിങ്കിയിൽ വച്ചും ആത്മഹത്യ ഭീഷണി മുഴക്കി ചാടാൻ ശ്രമിച്ച പ്രതിയെ അതിസാഹസീകമായാണ് കരയിലെത്തിച്ചത്. തുടർന്ന് പ്രതിയെ പോലിസിന് കൈമാറുകയായിരുന്നു.

തലശേരി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ വാസത്ത് തെയ്യത്താൻകണ്ടി, സീനിയർ ഫയർ ഓഫീസർ ബിനീഷ് നെയ്യോൻ, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ വി.ഷിജിൻ, കെ.പി റനീഷ്, എം. വിപിൻ, മുനീർ അബ്ദുള്ള, എം. ജുബിൻ, ഗിരീഷ് കുമാർ, പ്രേംരാജ്, പി.ഷാജി എന്നിവർ നേതൃത്വം നൽകി.

ഗ്രേഡ് എസ്‌ഐ ദീപ്തി, എ എസ് ഐ മാരായ അബ്ദുള്‍ റഫീഖ്, മെഹറൂഫ്, എന്നിവർ ജിതിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കി.

കഴിഞ്ഞ 19 നാണ് ജിതിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരു തെന്ന കണ്ണൂര്‍ റേഞ്ച് സി ഐ ജി യുടെ ഉത്തരവ് പ്രകാരം നാടു കടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158496/A native of Thalassery, who broke the Kappa law, jumped into the river on seeing the police; Thalassery Fire Force hanged the accused on behalf of the helpless police)